Monday, January 14, 2008

കാണം വിറ്റും വാള്‍ വാങ്ങണം!

“അവന്‍ അവരോടു: എന്നാല്‍ ഇപ്പോള്‍ മടിശ്ശീലയുള്ളവന്‍ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാള്‍ കൊള്ളട്ടെ.” ലൂക്കോസ് 22:36

യേശു തന്റെ ഗുണ്ടകളോട് പറഞ്ഞതാണ് മേല്‍പ്പടി ബൈബിള്‍ വചനങ്ങള്‍.

എന്താ ഇതിന്റെയൊക്കെ ഒരു അര്‍ത്ഥം! വാളും ചൂടി ഈ ദിഗംബര സൈന്യാധിപനും ഗുണ്ടകളും എങ്ങോട്ടാണ് പോയതെന്ന് “സത്യവേദ പുസ്തകം” പറയുന്നില്ല. എങ്കിലും ആളെക്കൊല്ലാന്‍ ഒരുമ്പെട്ടു തന്നെയാണ് പോയതെന്ന് നമുക്ക് ഊഹിക്കാം. കാരണം അക്കാലത്ത് യഹൂദരോ ജെന്റൈല്‍ വര്‍ഗ്ഗക്കാരോ പച്ചക്കറി, ഒലീവ് ഇത്യാദി വഹകളൊന്നും അരിയാന്‍ വാള്‍ ഉപയോഗിച്ചിരുന്നതായി ചരിത്രം പറയുന്നില്ല. എന്നാല്‍ മനുഷ്യന്റെ കഴുത്തരിയാന്‍ അന്നും ഇന്നും അതുപയോഗിക്കുന്നുണ്ട്താനും.

“നിങ്ങള്‍ വസ്ത്രമുടുത്തില്ലെങ്കിലും വേണ്ടില്ല ഒരു വാള്‍ വാങ്ങല്‍ നിങ്ങള്‍ക്ക് നിര്‍ബന്ധമാണു എന്ന് സ്വര്‍ഗ്ഗസ്ഥനായ പിതാവ് പറഞ്ഞിരിക്കുന്നുവെന്ന് സത്യമായിട്ടും ഞാന്‍ നിങ്ങളോട് പറയുന്നു!“

പിതാവിന്റെയും പുത്രന്റെയും കല്‍പ്പന വാള്‍ “കൊള്ളട്ടെ” എന്നാണ്. പരിശുദ്ധ റൂഹായ്ക്ക് ഇക്കാര്യത്തിലെന്താണാവോ അഭിപ്രായം!

പ. റൂഹാ ആള്‍ വളരെ അപ്ഡേറ്റഡാണ്. ഇയ്യാളാണ് ഇന്നും ക്രൈസ്തവരെ വഴിതെറ്റിച്ചുകൊണ്ടിരിക്കുന്നത്. ഇന്നത്തെക്കാലത്തിനു യോജിച്ച ഒരു “സാധനം” തന്നെയായിരിക്കും വാങ്ങാനാഹ്വാനം ചെയ്യുക.

“അവന്‍ അവരോടു: എന്നാല്‍ ഇപ്പോള്‍ മടിശ്ശീലയുള്ളവന്‍ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു എ.കെ 47 കൊള്ളട്ടെ.” ലൂക്കോസ് 22:36

Wednesday, January 2, 2008

ഒറീസ്സ കലാപം ഓര്‍മ്മിപ്പിക്കുന്നത്

കഴിഞ്ഞ ഡിസംബര്‍ 25 ന് ക്രിസ്മസ് ദിവസം ഒറീസ്സയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ഒരു കലാപം നടന്നത് വായനക്കാരില്‍ ചിലരെങ്കിലും ഓര്‍ക്കുമെന്ന് പ്രതീക്ഷിക്കട്ടെ. തന്റെ സ്വന്തം സഹോദരങ്ങളോടാണെന്ന് ഒരു വേള ഓര്‍ക്കാതെയാണ് അവിടത്തെ ക്രൈസ്തവ കാട്ടാളക്കൂട്ടം അക്രമമഴിച്ചു വിട്ടത്. താരതമ്യേന സമാധാനപ്രിയരാണ് എവിടത്തെയും ആദിവാസികളും ഗോത്രവര്‍ഗ്ഗക്കാരും നാഗരികത അത്രയൊന്നും സ്വാധീനിച്ചിട്ടില്ലാത്ത ജനവിഭാഗങ്ങളും. നരഭോജികളായ ക്രൂരവഗ്ഗക്കാരും തന്റെ സ്വന്തം സഹോദരന്റെ മാംസം ഭക്ഷിയ്ക്കുകയില്ല. മതത്തിന്റെ പേരില്‍ ആ കാട്ടാളന്മാരൊന്നും‌തന്നെ പരസ്പരം കൊന്നിട്ടില്ലെന്നതും കട്ടായം. എന്നാല്‍ ഒറീസ്സയില്‍ അതും സംഭവിച്ചു. വിദേശ ധനസഹായത്തോടെ മതവിധ്വേഷത്തിന്റെ വിത്തിറക്കുന്ന കഴുകന്മാര്‍ ഭാരതത്തെയും വലംവച്ചു തുടങ്ങിയിട്ട് കാലം കുറേയായി. അവരുടെ പ്രവര്‍ത്തനഫലം ഭാരതത്തെ ഭീഷണമായ ഒരവസ്ഥയിലെത്തിക്കുമെന്നതിന് ഒരു സംശയവും വേണ്ട.

ഒറീസ്സാ സംഭവം ഒരു മുന്നറിയിപ്പാണ്. ഈ രാജ്യത്തിന്റെ നിയമത്തിലും ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന എല്ലാവരും ഇതിനെതിരേ ശക്തമായി പ്രതികരിക്കേണ്ടതായിരുന്നു. പക്ഷേ അതുണ്ടായില്ലെന്നുമാത്രമല്ല, ഇന്ത്യന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി വളരെ നീചമായ പ്രസ്താവനകളിറക്കി വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകകൂടി ചെയ്തു! തങ്ങള്‍ ന്യൂനപക്ഷങ്ങളുടെ രക്ഷകരാണെന്ന് തെളിയിക്കാന്‍ ഇതല്ലാത്ത എത്രയെത്ര സന്ദര്‍ഭങ്ങള്‍ അവര്‍ക്ക് കിട്ടുമായിരുന്നു!

ഒറീസ്സയില്‍ നടന്നത് ഏകപക്ഷീയമായ അക്രമങ്ങള്‍ തന്നെയായിരുന്നു. പരസ്പരം സ്നേഹിച്ച് ദുഃഖങ്ങള്‍ പങ്കുവെച്ച് ജീവിച്ചിരുന്ന ആ ജനസമൂഹത്തില്‍ ക്രിസ്തുമതം കൊണ്ടുവന്ന അശാന്തി കുറച്ചൊന്നുമല്ല. ക്രിസ്തുമതം പ്രചരിച്ച എവിടെയാണ് മറ്റുമതവിഭാഗങ്ങളുമായി അത് രമ്യതയില്‍ വര്‍ത്തിച്ചത്?!

മറ്റു മതക്കാരുമായി യോജിച്ചുപോകാന്‍ ഒരിക്കലും ഒരു ക്രിസ്ത്യാനിക്കു കഴിയില്ല. ക്രിസ്തു തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്.

“ഞാന്‍ ഭൂമിയില്‍ സമാധാനം വരുത്തുവാന്‍ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല, വാള്‍ അത്രേ വരുത്തുവാന്‍ ഞാന്‍ വന്നതു. മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാന്‍ വന്നതു.“ മത്തായി 10.34

അഥവാ അങ്ങനെ യോജിച്ചുപോകുന്നവന്‍ ക്രിസ്തുമതത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ക്കുതന്നെ എതിരാണെന്നര്‍ത്ഥം! മനുഷ്യനെ തമ്മിലടിപ്പിക്കാന്‍‌തന്നെയാണ് യേശു വന്നതെന്നതിന് ക്രിസ്തുമത ചരിത്രം തന്നെയാണ് സാക്ഷി. യഹൂദന്മാര്‍ക്ക് ആദ്യമേ തന്നെ ഇത് മനസ്സിലായിരുന്നു. റോമാസാമ്രാജ്യത്തിന്റെ നുകത്തിന്‍ കീഴില്‍ ദുരിതമനുഭവിച്ച് ജീവിച്ചിരുന്ന അവരെ തമ്മിലടിപ്പിക്കാന്‍ വന്ന ഒരുവനെ തിരിച്ചറിയുവാനും കഴുവേറ്റാനും അവര്‍ക്ക് സാധിച്ചു. എന്നാ‍ല്‍ ഇന്നിന്റെ സമാധാനംകെടുത്തുന്ന, സമാധാനത്തിനും സാഹോദര്യത്തിനുമിടയിലേക്ക് വാള്‍ കടത്തുന്ന അഭിനവ യേശുമാരെ ആര് കഴുവിലേറ്റും?