Monday, January 14, 2008

കാണം വിറ്റും വാള്‍ വാങ്ങണം!

“അവന്‍ അവരോടു: എന്നാല്‍ ഇപ്പോള്‍ മടിശ്ശീലയുള്ളവന്‍ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാള്‍ കൊള്ളട്ടെ.” ലൂക്കോസ് 22:36

യേശു തന്റെ ഗുണ്ടകളോട് പറഞ്ഞതാണ് മേല്‍പ്പടി ബൈബിള്‍ വചനങ്ങള്‍.

എന്താ ഇതിന്റെയൊക്കെ ഒരു അര്‍ത്ഥം! വാളും ചൂടി ഈ ദിഗംബര സൈന്യാധിപനും ഗുണ്ടകളും എങ്ങോട്ടാണ് പോയതെന്ന് “സത്യവേദ പുസ്തകം” പറയുന്നില്ല. എങ്കിലും ആളെക്കൊല്ലാന്‍ ഒരുമ്പെട്ടു തന്നെയാണ് പോയതെന്ന് നമുക്ക് ഊഹിക്കാം. കാരണം അക്കാലത്ത് യഹൂദരോ ജെന്റൈല്‍ വര്‍ഗ്ഗക്കാരോ പച്ചക്കറി, ഒലീവ് ഇത്യാദി വഹകളൊന്നും അരിയാന്‍ വാള്‍ ഉപയോഗിച്ചിരുന്നതായി ചരിത്രം പറയുന്നില്ല. എന്നാല്‍ മനുഷ്യന്റെ കഴുത്തരിയാന്‍ അന്നും ഇന്നും അതുപയോഗിക്കുന്നുണ്ട്താനും.

“നിങ്ങള്‍ വസ്ത്രമുടുത്തില്ലെങ്കിലും വേണ്ടില്ല ഒരു വാള്‍ വാങ്ങല്‍ നിങ്ങള്‍ക്ക് നിര്‍ബന്ധമാണു എന്ന് സ്വര്‍ഗ്ഗസ്ഥനായ പിതാവ് പറഞ്ഞിരിക്കുന്നുവെന്ന് സത്യമായിട്ടും ഞാന്‍ നിങ്ങളോട് പറയുന്നു!“

പിതാവിന്റെയും പുത്രന്റെയും കല്‍പ്പന വാള്‍ “കൊള്ളട്ടെ” എന്നാണ്. പരിശുദ്ധ റൂഹായ്ക്ക് ഇക്കാര്യത്തിലെന്താണാവോ അഭിപ്രായം!

പ. റൂഹാ ആള്‍ വളരെ അപ്ഡേറ്റഡാണ്. ഇയ്യാളാണ് ഇന്നും ക്രൈസ്തവരെ വഴിതെറ്റിച്ചുകൊണ്ടിരിക്കുന്നത്. ഇന്നത്തെക്കാലത്തിനു യോജിച്ച ഒരു “സാധനം” തന്നെയായിരിക്കും വാങ്ങാനാഹ്വാനം ചെയ്യുക.

“അവന്‍ അവരോടു: എന്നാല്‍ ഇപ്പോള്‍ മടിശ്ശീലയുള്ളവന്‍ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു എ.കെ 47 കൊള്ളട്ടെ.” ലൂക്കോസ് 22:36

1 comments:

  1. ഫാ.അനോഫിലീസ് മാര്‍ ക്യൂലക്സ് said...

    “അവന്‍ അവരോടു: എന്നാല്‍ ഇപ്പോള്‍ മടിശ്ശീലയുള്ളവന്‍ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാള്‍ കൊള്ളട്ടെ.” ലൂക്കോസ് 22:36

    യേശു തന്റെ ഗുണ്ടകളോട് പറഞ്ഞതാണ് മേല്‍പ്പടി ബൈബിള്‍ വചനങ്ങള്‍...